KeralaLatest

വിസ അപേക്ഷിക്കാനെത്തിയ വനിതയോട് ആക്രോശിച്ച്‌ ഉദ്യോഗസ്ഥന്‍

“Manju”

അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ വനിതയോട് അപമര്യാദയായി പെരുമാറി ഉദ്യോഗസ്ഥന്‍. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇന്ത്യയിലേക്ക് വീസ അപേക്ഷിക്കാനെത്തിയതയായിരുന്നു യുവതി.
എന്നാല്‍ യുവതിയോട് ആക്രോശിക്കുകയും അപേക്ഷക പറയുന്നത് കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അപേക്ഷകയുടെ വീസ നിരസിക്കാനുള്ള കാരണം പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥന്‍ മര്യാദയില്ലാതെ പെരുമാറിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.


സംഭവം ശ്രദ്ധയില്‍പ്പെട്ട കോണ്‍സുലേറ്റ് ജനറല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വ്യക്തമാക്കി.

Related Articles

Back to top button