IndiaLatest

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് ഇന്ന് സമ്മാനിക്കും

“Manju”

 

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാർഡ് പ്രധാനമന്ത്രി ഇന്ന് സമ്മാനിക്കും. ഇന്ന് രാവിലെ 10.30ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. അവാർഡ് വിതരണത്തിന് ശേഷം പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും. 1.5 ലക്ഷത്തിലധികം ആളുകളാണ് നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാർഡിനായി അപേക്ഷിച്ചത്. 10 ലക്ഷത്തിലധികം പേരാണ് വോട്ടിംഗിലൂടെ തങ്ങള്‍ക്ക് പ്രിയപ്പെട്ട ക്രിയേറ്റർമാരെ തിരഞ്ഞെടുത്തത്.

ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്സ് അവാർഡുകള്‍ ഇന്ന് സമ്മാനിക്കുമെന്ന് പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. ‘പുതുമയുടെയും സർഗ്ഗാത്മകതയുടെയും ക്രിയേറ്റർ സമൂഹത്തിന്റെയും ആഘോഷമാണ് ഈ അവാർഡുകള്‍. കഥാഖ്യാനം, സാമൂഹിക മാറ്റത്തിനുള്ള പ്രോത്സാഹനം, സുസ്ഥിര പരിസ്ഥിതി, യാത്ര, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുള്‍പ്പടെയുള്ള വിവിധ മേഖലകളിലെ മികവും സ്വാധീനവും തിരിച്ചറിയാനാണ് അവാർഡ് ലക്ഷ്യമിടുന്നത്.’- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ക്രിയേറ്റേഴ്‌സ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ:

celebrity creators

കത്രീന കൈഫ്, കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ്, സദ്ഗുരു, യാഷ്, സുനില്‍ ഛേത്രി

best storyteller nominees

സക്കീർ ഖാൻ, കീർത്തിക ഗോവിന്ദസാമി, രണ്‍വീർ അലാബാദിയ, സീല്‍ പട്ടേല്‍, അവിജിത് ജംലോകി

disruptor of the year nominees

നാൻസി ത്യാഗി, സുശാന്ത് ദിവ്ജിക്ർ, രേവന്ത് ഹിമത്സിങ്ക, ശിവം മാലിക്,

favourite green champion nominees

അഭിനവ് യാദവ്, വാണി മൂർത്തി, രാംവീർ തൻവാർ

best creator for social change nominees

സന്ദീപ് മഹേശ്വരി, സുപ്രിയ പോള്‍, സിദ്ധേഷ് ലോകരെ, സുപ്രിയ പോള്‍, സുശാന്ത് ദിവ്ജിക്കർ

best international creator nominees

നാസ് ഡെയ്ലി, കിലി പോള്‍, മയോ മുറസകി, കസാന്ദ്ര മേ, ഡ്രൂ ഹിക്സ്

best fitness creator nominees

അങ്കിത് ബയാൻപുരിയ, ഗോകുല്‍ യോഗ്, സാത്വിക് യോഗ

Related Articles

Back to top button