KeralaLatest

കേരളത്തിൽ മഴ കുറഞ്ഞതിനെത്തുടർന്നു ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ കുറവ്

“Manju”

എസ് സേതുനാഥ്

കേരളത്തിൽ മഴ കുറഞ്ഞതിനെത്തുടർന്നു ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായി. കെ എസ് ഇ ബി യുടെ വൻകിട ഡാമുകളിൽ ആശങ്കക്ക് ഇടനൽകാത്തവിധമുള്ള ഡാം മാനേജ്മെന്റാണ് കെ എസ് ഇ ബി നടത്തിയിരിക്കുന്നത്.

ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും ഡാം വിദഗ്ധരുടെ നേതൃത്വത്തിലുള്ള പള്ളത്തെ ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ കൺട്രോൾ റൂം സംവിധാനം തുടരുന്നതാണ്. ഇതോടൊപ്പം തിരുവനന്തപുരം വൈദ്യുതി ഭവനിലെ കൺട്രോൾ റൂം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്.

വൻകിട ഡാമുകളിലെ ഇപ്പോളത്തെ ജലനിരപ്പ് 2194എം സി എം ആണ്. അതായതു സംഭരണ ശേഷിയുടെ 62.12ശതമാനമാണ്. ഇടുക്കിയിൽ 63.34ശതമാനവും ഇടമലയാറിൽ 56.12ശതമാനവും കക്കിയിൽ 62.64ശതമാനവും ബാണാസുരസാഗറിൽ 75.5ശതമാനവും ഷോളയാറിൽ 76.14ശതമാനവും ജലമാണുള്ളത്.

വരും ദിവസങ്ങളിൽ മഴ കനത്താലും കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ യാതൊരു തരത്തിലുള്ള ആശങ്കക്ക് ഇട നൽകാത്ത തരത്തിലുള്ള ഡാം മാനേജ്മെന്റാണ് നിലവിൽ ഉള്ളത്.

Related Articles

Back to top button