രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയര്‍ത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്പര്യം വര്‍ധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്.
മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളര്‍)യില്നിന്ന് 90,000 കോടി(1200കോടി ഡോളര്‍)യിലേയ്ക്കോ 1,11,600 കോടി (1500 കോടി ഡോളര്‍) രൂപയിലേയ്ക്കോ ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
നിക്ഷേപക താല്പര്യം വര്‍ധിച്ചതോടെ നിരവധി എഎംസികള്‍ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഈയിടെ പുറത്തിറക്കിയിരുന്നു. സെബി നേരത്തെ നിശ്ചയിച്ച പരിധി ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തതില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ്ഉള്ളത് .