KeralaLatestThiruvananthapuram

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കും

“Manju”

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കും. ഡിസംബര്‍ 13 മുതലാണ് സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കുക. ബസ് കണ്‍സെഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും തുറക്കാനും അനുമതിയായി. സ്പെഷല്‍ സ്കൂളുകള്‍ക്ക് എട്ടു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം.

പൊതു വിദ്യാലയങ്ങള്‍ക്ക് ബാധകമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളുകളില്‍ എത്താം. പ്ലസ് വണ്‍ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളില്‍ നല്‍കേണ്ട ആകെ ബാച്ചുകള്‍ 72 ആണ്. ഒരു സയന്‍സ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button