Kerala

ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3481 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)

എസ് സേതുനാഥ്

ചികിത്സയിലുള്ളത് 48,892 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,11,331

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന)

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57), സെപ്റ്റംബര്‍ 23ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), സെപ്റ്റംബര്‍ 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 635 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,265 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,57,430 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,420 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍ കോവില്‍ (സബ് വാര്‍ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ (3 (സബ് വാര്‍ഡ്), 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 814 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

എസ് സേതുനാഥ്

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന്(25 സെപ്റ്റംബര്‍) 814 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 644 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. 5 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി രാജേഷ്(45), കണ്ണമ്മൂല സ്വദേശിനി കലാമണി(58), കരമന സ്വദേശി വിജയന്‍(59), വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ്(60), ആനയറ സ്വദേശിനി പദ്മാവതി(67) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 325 പേര്‍ സ്ത്രീകളും 489 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 74 പേരും 60 വയസിനു മുകളിലുള്ള 124 പേരുമുണ്ട്. പുതുതായി 1,491 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 27,355 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,113 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 8,842 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 33 ഗര്‍ഭിണികളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 411 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 187 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 50 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 4,896 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 635; രോഗമുക്തി 472

വി. എം. സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്.
39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.
8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഇന്ന് 472 പേര്‍ക്ക് രോഗമുക്തി; 1,145 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,145 പേരുള്‍പ്പെടെ ജില്ലയില്‍ 22,634 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,01,858 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 335 പേരുള്‍പ്പെടെ 3,377 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 295 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 7,851 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,25,764 സ്രവസാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3,23,528 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,09,731 എണ്ണം നെഗറ്റീവ് ആണ്.പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,236 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 308 പേരുള്‍പ്പെടെ ആകെ 3,852 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 626 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 3,163 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 38,324 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പയ്യോളി, മൂടാടി, വടകര, അഴിയൂര്‍, മണിയൂര്‍, ആയഞ്ചേരി, തൂണേരി, തിക്കോടി,… സ്വദേശികള്‍ക്ക്

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.
8 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

➡️
വിദേശത്ത് നിന്ന് എത്തിയ
ചാത്തമംഗലം സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

ചെറുവണ്ണൂര്‍ ആവള – 1
കൊടുവളളി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
മാവൂര്‍ – 1
മൂടാടി – 1
നരിക്കുനി – 1
പയ്യോളി – 1
തൂണേരി – 1
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവർ – 39

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
കുരുവട്ടൂര്‍ – 1
ഒളവണ്ണ – 4
വടകര – 1
ആയഞ്ചേരി – 1
അഴിയൂര്‍ – 1
ചാത്തമംഗലം – 1
ചേമഞ്ചേരി – 1
ഫറോക്ക് – 1
കടലുണ്ടി – 1
കൂരാച്ചുണ്ട് – 1
ഠകാട്ടൂര്‍ – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
മൂടാടി – 1
നന്മണ്ട – 1
നൊച്ചാട് – 1
പനങ്ങാട് – 2
പയ്യോളി – 2
പുതുപ്പാടി – 3
ഉണ്ണികുളം – 1
വാണിമേല്‍ – 2

സമ്പര്‍ക്കം വഴി – 635

കോഴിക്കോട് കോര്‍പ്പറേഷന്‍ – 241 (ആരോഗ്യപ്രവര്‍ത്തകര്‍ – 1 )

(തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചേവായൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, കോവൂര്‍, നല്ലളം, പാളയം, കല്ലായി, പുതിയറ, അരീക്കാട്, കണ്ണഞ്ചേരി, കൊമ്മേരി, കോട്ടൂളി, ചാലപ്പുറം, മൂഴിക്കല്‍,കൊളങ്ങരപീടിക, കൊളത്തറ, നടക്കാവ് കുതിരവട്ടം, നടുവട്ടം, വെള്ളിമാടുകുന്ന്, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മലാപ്പറമ്പ്, മാങ്കാവ്, പള്ളിക്കണ്ടി, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി )

അത്തോളി – 5 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )
ബാലുശ്ശേരി – 12
ചാത്തമംഗലം – 17
ചെക്യാട് – 2
ചേളന്നൂര്‍ – 6 (ആരോഗ്യപ്രവര്‍ത്തകര്‍ -1 )
നൊച്ചാട് – 1
ചെറുവണ്ണൂര്‍ ആവള – 5
ചോറോട് – 2
എടച്ചേരി – 13
ഫറോക്ക് – 11
പയ്യോളി – 18
കടലുണ്ടി – 44
കക്കോടി – 7
കാരശ്ശേരി – 1
കോടിയത്തൂര്‍ – 2
കൊടുവളളി – 1
കൂരാച്ചുണ്ട് – 3
കോട്ടൂര്‍ – 2(ആരോഗ്യപ്രവര്‍ത്തകര്‍ -1 )
കൊയിലാണ്ടി – 24
കുന്ദമംഗലം – 2
കുന്നുമ്മല്‍ – 3
കുരുവട്ടൂര്‍ – 8
കുറ്റ്യാടി – 1
മടവൂര്‍ – 4
മണിയൂര്‍ – 4
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 1
മൂടാടി – 7
മുക്കം – 1
നടുവണ്ണൂര്‍ – 3
നന്മണ്ട – 6
നരിക്കുനി – 2
നരിപ്പറ്റ – 2
ഒളവണ്ണ – 28
ഒഞ്ചിയം – 2
പനങ്ങാട് – 6
പെരുമണ്ണ – 10
പെരുവയല്‍ – 35
(ആരോഗ്യപ്രവര്‍ത്തകര്‍ -1 )
പുതുപ്പാടി – 3(ആരോഗ്യപ്രവര്‍ത്തകര്‍ -1 )
രാമനാട്ടുകര – 5
തലക്കുളത്തൂര്‍ – 3
തിക്കോടി – 1(ആരോഗ്യപ്രവര്‍ത്തകര്‍ -1 )
തിരുവള്ളൂര്‍ – 2
തൂണേരി – 4
ഉണ്ണികുളം – 13
വടകര – 41(ആരോഗ്യപ്രവര്‍ത്തകര്‍ -1 )
വളയം – 3
വാണിമേല്‍ – 1
വേളം – 3
തിരുവമ്പാടി – 1
വില്യാപ്പള്ളി – 1
കോടഞ്ചേരി – 1
അരിക്കുളം – 1
മലപ്പുറം – 4
പത്തനംതിട്ട – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4958

➡️
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 245

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 188
• ഗവ. ജനറല്‍ ആശുപത്രി – 276
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 159
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 182
• ഫറോക്ക് എഫ്.എല്‍.ടി. സി – 130
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 400
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 135
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 137
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 78
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 100
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 18
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 66
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 63
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 73
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 94
• എം.ഇ.എസ് കോളേജ്, കക്കോടി – 70
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ബി.എം.എച്ച് – 61
• മൈത്ര ഹോസ്പിറ്റല്‍ – 15
• നിര്‍മ്മല ഹോസ്പിറ്റല്‍ – 16
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 102
• കെ.എം.സി.ടി ഹോസ്പിള്‍ന്റ 122
• എം.എം.സി ഹോസ്പിറ്റല്‍ – 203
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 41
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 47
• റയ്‌സ് ഫറോക്ക് – 48
• ഫിംസ് ഹോസ്റ്റല്‍ – 98

➡️
മറ്റു സ്വകാര്യ ആശുപത്രികള്‍ – 60

➡️
വീടുകളില്‍ ചികിത്സയിലുളളവര്‍ – 1121

 

Related Articles

Back to top button