KeralaLatestThiruvananthapuram

ഒമിക്രോണ്‍:വിദേശത്ത് നിന്ന് എത്തിയവരെ നിരീക്ഷിക്കാനായില്ല

“Manju”

തിരുവനന്തപുരം: ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച്ച. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്.

ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. 28ന് റഷ്യയില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തില്‍ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സര്‍ക്കാരും പറഞ്ഞിരുന്നു.

ഇതില്‍ 2ന് സാമ്പിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ വന്‍വീഴ്ച്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കും

Related Articles

Back to top button