IndiaLatest

നീ​​റ്റ്​ പ​​രീ​​ക്ഷ മാ​​റ്റി​​വെ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് എം സി ഐ

“Manju”

ശ്രീജ.എസ്

ന്യൂ​​ഡ​​ല്‍​​ഹി: ഗ​​ള്‍​​ഫി​​ല്‍ നീ​​റ്റ്​ പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്കാ​​നോ പ​​രീ​​ക്ഷ മാ​​റ്റി​​വെ​​ക്കാ​​നോ ക​​ഴി​​യി​​ല്ലെ​​ന്ന് മെ​​ഡി​​ക്ക​​ല്‍ കൗ​​ണ്‍​​സി​​ല്‍ ഓ​​ഫ് ഇ​​ന്ത്യ (എം.​​സി.​​ഐ) സു​​പ്രീം​​കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. നീറ്റ് നീട്ടിവയ്ക്കണമെന്ന വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ നയം വ്യക്തമാക്കിയത്. പരീക്ഷ നീട്ടുന്നത് വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് ഷെഡ്യൂളിനെ ഗുരുതരമായി ബാധിക്കും. വിദേശത്ത് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതും പ്രായോഗികമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിലപാടെടുത്തു.

പ​​ല​​ത​​വ​​ണ മാ​​റ്റിവെച്ച പ​​രീ​​ക്ഷ ഇ​​നി​​യും നീ​​ട്ടി​​യാ​​ല്‍ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളും വൈ​​കും. അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചാ​​ല്‍ ഈ ​​വ​​ര്‍​​ഷം പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​മോ പ​​രി​​ശീ​​ല​​ന​​മോ ന​​ല്‍​​കാ​​നാ​​വി​​ല്ല. വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നീ​​റ്റ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. ബു​​ക്ക്​​​ലെ​​റ്റി​​ലൂ​​ടെ ഒ​​രേ​​സ​​മ​​യം രാ​​ജ്യ​​ത്തെ എ​​ല്ലാ വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​മെ​​ഴു​​തു​​ന്ന പ​​രീ​​ക്ഷ​​ക്ക്​ രാ​​ജ്യ​​ത്തി​​ന് പു​​റ​​ത്ത് ഗ​​ള്‍​​ഫി​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സൂ​​ക്ഷ്​​​മ​​മാ​​യ ആ​​സൂ​​ത്ര​​ണം ആ​​വ​​ശ്യ​​മാ​​ണ്. ഇ​​നി അ​​തി​​ന്​​ സ​​മ​​യ​​മി​​ല്ലെ​​ന്നും എം.​​സി.​​ഐ വ്യ​​ക്ത​​മാ​​ക്കി. പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പ്​ ചു​​മ​​ത​​ല​​യു​​ള്ള ദേ​​ശീ​​യ പ​​രീ​​ക്ഷ ഏ​​ജ​​ന്‍​​സി​​യും ഇ​​ക്കാ​​ര്യം ​കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു.

അ​​തി​​നി​​ടെ, നീ​​റ്റ് എ​​ഴു​​താ​​ന്‍ വി​​ദേ​​ശ​​ത്തു​​നി​​ന്ന് വ​​രു​​ന്ന വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കും ര​​ക്ഷാ​​ക​​ര്‍​​ത്താ​​ക്ക​​ള്‍​​ക്കും ക്വാ​​റ​​ന്‍​​റീ​​ന്‍ ഒ​​ഴി​​വാ​​ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ അ​​പേ​​ക്ഷ ന​​ല്‍​​കി. കേ​​ര​​ളം ഉ​​ള്‍​പ്പെടെ ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ള്‍ വി​​ദേ​​ശ​​ത്തു​​നി​​ന്ന് വ​​രു​​ന്ന​​വ​​ര്‍​​ക്ക് 28 ദി​​വ​​സം ക്വാ​​റ​​ന്‍​​റീ​​നാ​​ണ്​ നി​​ര്‍​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് കെ.​​എം.​​സി.​​സി​​ക്ക് അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ഹാ​​രി​​സ് ബീ​​രാ​​ന്‍ ഫ​​യ​​ല്‍ ചെ​​യ്ത അ​​പേ​​ക്ഷ​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കി. ഈ ​​ആ​​വ​​ശ്യം സു​​പ്രീം​​കോ​​ട​​തി അ​​ടു​​ത്ത​​യാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കും. സെ​​പ്​​​റ്റം​​ബ​​ര്‍ 13നാ​​ണ്​ നീ​​റ്റ്​ പ​​രീ​​ക്ഷ.

Related Articles

Back to top button