LatestTech

ചന്ദ്രനില്‍ ചെടി നട്ട് ശാസ്ത്രജ്ഞര്‍, വലിയ മുന്നേറ്റമെന്ന് ലോകം

“Manju”

 

തല്ലഹസി: ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന മണ്ണില്‍ ചെടി നട്ട് ശാസ്ത്രജ്ഞര്‍. കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന പ്രദ്ധീകരണത്തിലാണ് പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫ്ളോറിഡ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഫേളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനവുമായി ബന്ധപ്പെട്ടാണ് ചന്ദ്രനില്‍ കാണപ്പെടുന്ന മണ്ണായ റിഗോലിത്തില്‍ ചെടി നട്ടത്.

ഭൂമിയുടെ മണ്ണിന് പുറമേ മറ്റൊരു ഭൗമ വസ്തുവില്‍ വിത്ത് പാകുന്നത് ഇതാദ്യമായാണ്. ‘അറബിഡോപ്‌സിസ് തലിയാനഎന്നറിയപ്പെടുന്ന ചെടിയാണ് ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ മണ്ണില്‍ നട്ടത്. അപ്പോളോ 11,12,17 ദൗത്യങ്ങളില്‍ ഭൂമിയില്‍ എത്തിച്ച മൂന്ന് വ്യത്യസ്ത സാമ്ബിളുകളിലെ മണ്ണിലാണ് ചെടി നട്ടിരിക്കുന്നത്. വിത്ത് മുളയ്ക്കുകയും ചെടി വളരുകയും ചെയ്യുന്നുണ്ടെന്ന് പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു. 12 ഗ്രാം മണ്ണാണ് പഠനത്തിനായി നാസ നല്‍കിയത്. അതേസമയം, കൃത്രിമമായി നിര്‍മിച്ച ചന്ദ്രന്റെ മണ്ണായ ജെഎസ്‌സിയില്‍ ചെടി വളര്‍ന്നില്ല.

പഠനം ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങള്‍ക്ക് സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭാവിയില്‍ ചന്ദ്രന്റെ മണ്ണില്‍ തോട്ടങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ഇത് ചന്ദ്രനിലേക്ക് ദീര്‍ഘകാല ദൗത്യങ്ങള്‍ നടത്തുന്ന ബഹിരാകാശയാത്രികര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഉപകാരപ്രദമാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

 

 

Related Articles

Back to top button