InternationalLatest

മുന്‍ സൈനികരെ തിരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തി താലിബാന്‍

“Manju”

കാബൂള്‍: അമേരിക്കന്‍ പിന്തുണയുള‌ള മുന്‍ സ‌ര്‍ക്കാരിന്റെ കാലത്ത് അഫ്ഗാന്‍ സുരക്ഷാസേനയില്‍ ജോലിനോക്കിയിരുന്നവരെ തിരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തി താലിബാന്‍.
താലിബാന്‍ ഭരണമേ‌റ്റ ശേഷം ഇത്തരത്തില്‍ ജോലിനോക്കിയവര്‍ കൊല്ലപ്പെടുകയോ നിര്‍ബന്ധിത തിരോധാനമുണ്ടാകുകയോ ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ അനേകമാളുകളെ താലിബാന്‍ ഇങ്ങനെ വധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് ഹ്യൂമന്‍ റൈ‌റ്റ്സ് വാച്ച്‌ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 100ലധികം എണ്ണങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഓഗസ്‌റ്റ് 15നും നവംബര്‍ ആദ്യ ആഴ്‌ചയ്‌ക്കുമിടയില്‍ മാത്രം 47 മുന്‍ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അധികാരം പിടിച്ചെടുത്ത സമയം മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന താലിബാന്റെ വാക്കിന് ഘടകവിരുദ്ധമാണ് ഈ കണക്കുകള്‍. അമേരിക്കയും ബ്രിട്ടണും 19 യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇത്തരത്തില്‍ താലിബാനോട് സംയുക്തമായി ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button