KeralaLatest

അജ്ഞാത വിത്തുകള്‍ ഓണ്‍ലൈനിലും തപാലിലും വഴി വീടുകളില്‍ എത്തുന്നു

“Manju”

ശ്രീജ.എസ്

അജ്ഞാത വിലാസത്തില്‍ പച്ചക്കറി /പഴവര്‍​ഗ വിത്തുകള്‍ തപാലിലോ ഓണ്‍ലൈനായോ ലഭിക്കുന്നെങ്കില്‍ ശ്രദ്ധിക്കുക. ഇത്തരം അജ്ഞാത വിത്തുകളില്‍ ജാ​ഗ്രത വേണമെന്ന് കേന്ദ്ര കൃഷി വകുപ്പ്. മണ്ണിന് പോലും ദോഷം ചെയ്യുന്ന ഇത്തരം വിത്തുകള്‍ കത്തിച്ചു കളയാനാണ് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ആരോ​ഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്ന ഘടകങ്ങള്‍ ഇത്തരം വിത്തുകളില്‍ ഉണ്ടാകാമെന്ന കേന്ദ്ര കൃഷി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഇത്തരം വിത്തു പാക്കറ്റുകള്‍ ലഭിച്ചാല്‍ കര്‍ഷകര്‍ കൃഷിഭവനെ അറിയിക്കണം

Related Articles

Back to top button