InternationalLatest

ഒരു മിനിറ്റ് കൊണ്ട് ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി

“Manju”

സ്വിറ്റ്‌സര്‍ലന്‍ഡ് ;ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. സാക്രോ എന്നാണ് മെഷീന് പേരിട്ടിരിക്കുന്നത്. ഉപകരണത്തിന് അകത്തുവച്ച്‌ ഒരു മിനിറ്റിനുള്ളില്‍ ‘വേദനയില്ലാ മരണം’ സംഭവിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശരീരത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം.

യന്ത്രത്തിന് അകത്തു കയറിയാല്‍ ശരീരം തളര്‍ന്നവര്‍ക്കു പോലും ഇതു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് യു.കെ മാധ്യമമായ ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. കണ്ണിമ ഉപയോഗിച്ചു യന്ത്രം പ്രവര്‍ത്തിപ്പിക്കാം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച്‌ എവിടെയും മെഷീന് വെയ്ക്കാം. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

Related Articles

Back to top button