InternationalLatest

‘നമസ്​തേ ഇന്ത്യ’ റദ്ദാക്കി

“Manju”

കുവൈത്ത്​ സിറ്റി: ഇന്ത്യയുടെ സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്ത്​ ഉള്‍പ്പെടെ 14 ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്​റ്റര്‍ തകര്‍ന്നുണ്ടായ അപകട പശ്ചാത്തലത്തില്‍ എംബസി നമസ്​തേ ഇന്ത്യ ആഘോഷ പരിപാടി റദ്ദാക്കി. ഡിസംബര്‍ എട്ട്​ ബുധനാഴ്​ചത്തെ പരിപാടിയാണ്​ റദ്ദാക്കിയത്​. ഡിസംബര്‍ അഞ്ച്​ മുതല്‍ നാഷനല്‍ ലൈബ്രറിയില്‍ ഒരാഴ്​ചത്തെ പരിപാടി നടത്താനയിരുന്നു നിശ്ചയിച്ചിരുന്നത്​. ഊ ട്ടിയിലെ കുനൂരിലുണ്ടായ അപകടത്തില്‍ 13 പേരാണ് മരണത്തിന് കീഴടങ്ങിയത് . സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമാണ്​ ഹെലി കോപ്​റ്ററിലുണ്ടായിരുന്നത്​. ഗുരുതരമായി പൊള്ളലേറ്റ ബിപിന്‍ റാവത്ത്​ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന വിവരം ​.

Related Articles

Back to top button