IndiaLatest

‘ഡിജിറ്റൈസ് ആസോം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

“Manju”

ദിസ്പൂര്‍: പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്‍ പദ്ധതിയായ’ഡിജിറ്റൈസ് അസോം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ നടന്ന ചടങ്ങിലാണ് ഡിജിറ്റൈസ് അസോം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. 1813നും 1970-നും ഇടയില്‍ പ്രസിദ്ധീകരിച്ച അപൂര്‍വ അസമീസ് ജേണലുകളുടെയും പുസ്തകങ്ങളുടെയും ഡിജിറ്റൈസേഷന്‍ ലക്ഷ്യമിട്ടുള്ള ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റാണ് ഡിജിറ്റൈസിംഗ് അസോം.

‘ഡിജിറ്റൈസിംഗ് അസോം ആരംഭിക്കുന്നതിലൂടെ അസമീസ് സാഹിത്യ ലോകത്തിന് ഭാവിയില്‍ ഉന്നതപദവി ലഭ്യമാകും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അസമീസ് സാഹിത്യത്തിന് ഒരു പുതിയ അദ്ധ്യായം തുറന്നു. ഇരുപതാം നൂറ്റാണ്ട് അസമീസ് സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്ക് അനുയോജ്യമായ വഴികള്‍ കൊണ്ടുവന്നു’ മുഖ്യമന്ത്രി പറഞ്ഞു.
അപൂര്‍വ അസമീസ് ഭാഷാ പുസ്തകങ്ങളും ജേണലുകളും ഡിജിറ്റൈസ് ചെയ്യാനും, www.assamarchive.org എന്ന വെബ്‌സെറ്റ് വഴി പൊതുജനങ്ങള്‍ക്ക് അത് ലഭ്യമാകാനുമാണ് ഡിജിറ്റൈസിംഗ് അസോം ലക്ഷ്യമിടുന്നത്. ഇത് സൗജന്യമായി ആക്‌സസ് ചെയ്യാവുന്നതാണ്.

Related Articles

Back to top button