KasaragodKeralaLatest

കടല്‍ സുരക്ഷായാനങ്ങളില്‍ രക്ഷാ ഭടന്‍മാരുടെ ഒഴിവ്

“Manju”

 

കാസർഗോഡ് ജില്ലയിലെ ട്രോള്‍ ബാന്‍ കാലയളവായ ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് സുരക്ഷായാനങ്ങളില്‍ രക്ഷാ ഭടന്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്‌ട്രേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ഡ്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിര താമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും ലഭ്യമാക്കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11 ന് കാഞ്ഞങ്ങാട് മീനാപ്പീസിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. ഫോണ്‍ 04672 202537

Related Articles

Back to top button