KeralaLatest

വിദ്യാർഥികൾക്കുള്ള ഒ.ഇ.സി ആനുകൂല്യം : ജൂണ്‍ 30ന് മുന്‍പ് വിവരങ്ങള്‍ ലഭ്യമാക്കണം

“Manju”

തിരുവനന്തപുരം :സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 30 നകം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി വിവരങ്ങള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഇ ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :0474 2914417, ഇ മെയില്‍: [email protected].

Related Articles

Back to top button