KeralaLatest

സാമൂഹ്യാരോഗ്യകേന്ദ്രം ഉപരോധിച്ചു

“Manju”

കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സിഎസ്‌എല്‍ടിസിയില്‍ കോവിഡിന്റെ മറവില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, സാധന സാമഗ്രികള്‍ വാങ്ങിയതിലും അന്‍പത് ലക്ഷം രൂപയുടെ അഴിമതി നടത്തിയതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുമ്പന സാമൂഹ്യാരോഗ്യകേന്ദ്രം ഉപരോധിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പങ്കെടുക്കാനായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും, മറ്റ് ജനപ്രതിനിധികളും ഹോസ്പിറ്റലില്‍ എത്തിയപ്പോഴായിരുന്നു ഉപരോധം നടത്തിയത്. എന്നാല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് അവധിയിലായതിനാല്‍ കമ്മിറ്റി ചേരാതെ പിരിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസല്‍ കുളപ്പാടം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button