InternationalLatest

ബിപിന്‍ റാവത്തിന് അനുശോചനമറിയിച്ച്‌ പാക്കിസ്ഥാന്‍ മുന്‍ സൈനികന്‍

“Manju”

രാജ്യത്തിന്റെ ഉള്ളുലച്ച കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് അനുശോചനമറിയിച്ച്‌ ലോകരാജ്യങ്ങള്‍ രംഗത്തെത്തി.
ഇതിന് പിന്നാലെ ഒരു പാക്കിസ്ഥാന്‍ മുന്‍ സൈനികന്‍ ട്വിറ്ററില്‍ കുറിച്ച വരികള്‍ ഇപ്പോള്‍ രാജ്യശ്രദ്ധ നേടുകയാണ്. ബ്രിഗേഡിയര്‍ ആര്‍.എസ് പതാനിയ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് മുന്‍ പാക് സൈനികനായ മേജര്‍ ആദില്‍ രാജ പ്രതികരിച്ചത്.
സര്‍, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക..’ എന്നാണ് വിരമിച്ച പാക് സൈനികന്‍ കുറിച്ചത്.പിന്നാലെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പതാനിയ രംഗത്തെത്തി.
‘നന്ദി, ആദില്‍. ഇതാണ് ഒരു സൈനികനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, . സല്യൂട്ട് യു,’ അദ്ദേഹം കുറിച്ചു. പിന്നാലെ ആദില്‍ രാജയുടെ മറുപടി ഇങ്ങനെ. ‘നിങ്ങളുടെ നഷ്ടത്തില്‍ ദുഖിക്കുന്നു.
പഞ്ചാബി നാടോടിക്കഥകളില്‍ ‘ദുഷ്മാന്‍ മാരേ തേ ഖുഷ്യന്‍ ന മാനാവൂ, കദ്ദേ സജ്ന വി മര്‍ ജാന’ എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കുമെന്നാണ് ഇതിന്റെ അര്‍ഥം.’ അദ്ദേഹം കുറിച്ചു.
അതേസമയം മരണത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന പാക്കിസ്ഥാന്‍ കാരെയും ട്വിറ്ററില്‍ കാണാം.

Related Articles

Back to top button