IndiaLatest

അധ്യാപിക കസ്റ്റഡിയില്‍

“Manju”

ന്യുഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ഒന്നാം നിലയില്‍ നിന്ന് അധ്യാപിക താഴോട്ടേക്ക് എടുത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദന ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഗീത ദേശ്വാള്‍ എന്ന ക്ലാസ് ടീച്ചര്‍ ആദ്യം കത്രിക കൊണ്ട് ആക്രമിക്കുകയും പിന്നീട് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

Related Articles

Back to top button