LatestThiruvananthapuram

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ

“Manju”

തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച്‌ അറിയിക്കാന്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് ശ്രീരേഖ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ കേരള പൊലീസില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവും പരാതിയും അറിയിച്ചത്. ഒരു മുന്‍ഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

വലിയതുറ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍ എന്നിവരില്‍ നിന്നെല്ലാം നീതി കിട്ടാതായതോടെയാണ് സ്ത്രീ തന്നെ സമീപിച്ചത്. ഇതേക്കുറിച്ച്‌ പറയാനായി വിളിച്ചപ്പോള്‍ ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്ന് എ.സി.പി എന്നോട് ആവശ്യപ്പെട്ടതായും ശ്രീലേഖ പറഞ്ഞു.

Related Articles

Back to top button