KeralaLatestThiruvananthapuram

രക്തം ദാനം ചെയ്യുക പുണ്യ പ്രവർത്തിയാണ് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : രക്ത ദാനം പുണ്യ പ്രവർത്തിയാണെന്നും അവയവ ദാനം ദൈവത്തിന്റെ സൽകർമ്മമാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നംജ്‌ഞാന തപസ്വി അറിയിച്ചു. ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പ്രസ് ക്ലബ്ബ്, പ്രേം നസീർ സുഹൃത് സമിതി, ആൾ ഇന്ത്യ റാവുത്തർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 14 ന് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവയവ ദാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘മാർച്ച് രണ്ടാം വ്യാഴം’ എന്ന സിനിമയുടെ ഒ.ടി.ടി. റിലീസ് ഉൽഘാടനവും ലോഗോ പ്രകാശനവും മാജിക്ക് അക്കാഡമി ചെയർമാൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. മാർച്ച് രണ്ടാം വ്യാഴം ചിത്രത്തിന്റെ സംവിധായകൻ ജഹാംഗീർ ഉമ്മറിനെ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി.എം.അബ്ദുൾ സലാം പൊന്നാട ചാർത്തി ആദരിച്ചു. റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് പി.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സാഹിത്യകാരൻ സബീർ തിരുമല., വി.എസ്. പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button