InternationalLatest

ഇറാനെതിരെ ഭീഷണിയുമായി ഇസ്രായേല്‍

“Manju”

ജറുസലേം: ഇറാന്‍ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേല്‍. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. അമേരിക്കയുമായി ചേര്‍ന്ന്​ സൈനിക പരിശീലനത്തിനും ഇസ്രായേല്‍ തയാറെടുക്കുന്നതായാണ്​ റിപ്പോര്‍ട്ട്​. എന്തുവില കൊടുത്തും ഇറാ​ന്റെ ആണവ കേന്ദ്രങ്ങളില്‍ ലക്ഷ്യം വെച്ചാണ്​ ഇസ്രായേലി​ന്റെ നീക്കം.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയ ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്‍റ്​സ്​ ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന്​ ബൈഡന്‍ ഭരണകൂടത്തോട്​ ആവശ്യപ്പെട്ടിരുന്നു. യു.എസ്​ അനുമതി ലഭിച്ചാല്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണത്തിന്​ സജ്ജമാണെന്നാണ്​ ഇസ്രായേല്‍ നിലപാട്​. ഇതുമായി ബന്ധപ്പെട്ട്​ സംയുക്​ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്​. അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച്‌​ ഇറാ​ന്റെ പശ്ചിമ പ്രവിശ്യയില്‍ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാല്‍ അതോടെ ഇസ്രായേലി​ന്റെ അവസാനം കുറിക്കുമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു.

ഇറാനിലെ ആണവ കരാര്‍ പുനസ്ഥാപിക്കാന്‍ അമേരിക്ക ഒഴികെയുള്ള വന്‍ശക്​തി രാജ്യങ്ങളുമായുള്ള വിയന്ന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്​ ഇസ്രായേലി​ന്റെ യുദ്ധഭീഷണി. 2015ല്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളില്‍ ഊന്നി വേണം കരാറെന്ന് ഇറാ​ന്റെ ഉപാധി യു.എസ്​ തള്ളി. ഈ സാഹചര്യത്തില്‍ വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യന്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായേക്കും.

Related Articles

Back to top button