IndiaLatest

ചിഹ്നം മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനം

“Manju”

ചിരാഗ് പസ്വാനും പശുപതി പരസും തമ്മിലുള്ള പരസ്യപ്പോരിനിടയില്‍ ലോക് ജനശക്തി പാര്‍ട്ടിയുടെ ചിഹ്നം മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പക്ഷങ്ങള്‍ക്കും ലോക് ജനശക്തി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. രണ്ട് പക്ഷങ്ങളും പുതിയ ചിഹ്നങ്ങളുമായി മത്സരിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചരടുവലിയില്‍ പശുപതി പരസ് ഉള്‍പ്പടെയുള്ള എംപി മാര്‍ എല്‍ ജെ പിയില്‍ പിളര്‍പ്പുണ്ടാക്കി പുറത്ത് പോയിരുന്നു.

Related Articles

Back to top button