InternationalLatest

ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാന്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നു

“Manju”

ന്യൂയോര്‍ക്ക്: ഇറാന്‍ ബഹിരാകാശ വിക്ഷേപണത്തിന് ഒരുങ്ങുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. സെമ്നാന്‍ പ്രവിശ്യയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഇമാം ഖമീനി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ടെസ്റ്റ് സെന്റര്‍ ബഹിരാകാശ വിക്ഷേപണത്തിന് പൂര്‍ണ്ണ സജ്ജമാണെന്ന് ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്.

യു.എസ് ബഹിരാകാശ ചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ് ആണ് ഉപഗ്രഹം എടുത്ത ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഇറാന്റെ ആണവായുധ വികസനപദ്ധതികള്‍ നിര്‍ത്തി വെക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം നടക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ വിയന്നയില്‍ പുരോഗമിക്കുമ്പോള്‍ ആണ് രഹസ്യമായുള്ള ഈ വിക്ഷേപണ മുന്നൊരുക്കം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞവര്‍ഷം, ഇറാന്റെ പാരാമിലിറ്ററിയായ റവല്യൂഷണറി ഗാര്‍ഡ്, സ്വന്തമായി വിക്ഷേപിച്ച ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരുന്നു. എന്നാല്‍ പുറത്തു വന്ന ചിത്രത്തെ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.

Related Articles

Back to top button