KeralaLatest

വാക്സിന്‍ സംഭാവനയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകന്‍

“Manju”

വാക്സിന്‍ സംഭാവനയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് സംഭാവന നല്‍കി കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ വാങ്ങി അത് ജനങ്ങള്‍ക്ക് തിരിച്ച്‌ സൗജന്യമായി നല്‍കുന്നത് എന്തിനാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ടി ജി മോഹന്‍ദാസ്. കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരെ സംസ്ഥാനം സ്വീകരിച്ച നിലപാടിനെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു അദ്ദേഹം. ടി ജി മോഹന്‍ദാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളിങ്ങനെ:

ഫെബ്രുവരിയില്‍ തുടങ്ങിയതാണ് വാക്സിനേഷന്‍. മാര്‍ച്ച്‌ 6 നു ആദ്യത്തെ വാക്സിന്‍ എടുത്തയാളാണ് ഞാന്‍. അന്നൊരു പട്ടിക്ക് പോലും കേരളത്തില്‍ വാക്സിന്‍ വേണ്ട. ഓടിച്ചിട്ട് പിടിച്ചായിരുന്നു അന്ന് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിയത്. എറണാകുളത്തായിരുന്നു ഞാനാ വാക്സിന്‍ എടുത്തത്. അന്ന് വാക്സിന്‍ കേന്ദ്രത്തില്‍ 8 പേരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും തെരഞ്ഞെടുപ്പിന്റെ പിന്നാലെയായിരുന്നു. ഇപ്പോള്‍ കാണിക്കുന്നത് എന്താണ്?തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് സെന്ററില്‍ ഒരു വാക്സിനേഷന്‍ ക്യാമ്പ് കൂടെ വെച്ചിരുന്നുവെങ്കില്‍ പ്രായമായവര്‍ക്ക് വാക്സിന്‍ എടുക്കാമായിരുന്നുവല്ലോ?. അന്നൊക്കെ എല്ലാവരും അന്താരാഷ്ട്ര നോബല്‍ സമ്മാനം വാങ്ങുന്ന തിരക്കിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button