IndiaLatest

മരം വീടാക്കി മാറ്റി യുവാവ്

“Manju”

ബിക്കാനീര്‍ ; മൂന്നുവര്‍ഷത്ത പ്രയത്നത്തിനൊടുവില്‍ മരത്തിന് മുകളില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി യുവാവ്. രാജാസ്ഥാനിലെ ബിക്കാനീറിലാണ് ഈ മരക്കുടില്‍ നിര്‍മ്മിച്ചത്. മരക്കുടിലില്‍ സാധാരണ വീടുകള്‍ പോലെ ജനലുകളും വാതിലുകളും ഉള്‍പ്പെടെ എല്ലാം ഉണ്ട്. തറയും ചുമര്‍ഭാഗം ചാണകം പുരട്ടിയതാണ്. വീട്ടിനുള്ളില്‍ 6 പേര്‍ക്ക് സുഖമായി ഇരിക്കാം. മുള്‍ച്ചെടികളുള്ള മരത്തില്‍ ഈ സ്വപ്ന ഭവനം നിര്‍മ്മിക്കാന്‍ മൂന്ന് വര്‍ഷത്തെ പ്രയത്നമാണ് ഫുസാറാമിന് വേണ്ടി വന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ഫുസാറാം വീട് നിര്‍മ്മാണം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ അദ്ദേഹം രണ്ട് മണിക്കൂര്‍ മരം വെട്ടി ഒരുക്കുമായിരുന്നു. ഒരു കുടിലിന്റെ ആകൃതി നല്‍കാന്‍, ഇത് അദ്ദേഹം തുടരുകയായിരുന്നു. പഞ്ചു ഗ്രാമത്തിന് തെക്ക് റോഹിയിലെ ഖേമാറാം നായക്കിന്റെ പുരയിടത്തിലാണ് ഈ മരക്കുടില്‍. കാറ്റില്‍ ഇളകിപോകാതിരിക്കാന്‍ ഇരുവശത്തുനിന്നും ഇരുമ്പ് കമ്പികള്‍ കൊണ്ട് കെട്ടിയിട്ടുണ്ട്.

Related Articles

Back to top button