InternationalLatest

ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യം; സര്‍വേ ഫലം പുറത്ത്

“Manju”

ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളെ കണ്ടെത്താൻ നടത്തിയ സര്‍വേ ഫലം പുറത്ത്. ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഐസ്‌ലൻഡിനെയാണ്.

ഡെന്മാര്‍ക്കും അയര്‍ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. യെമൻ, സിറിയ, സൗത്ത് സുഡാൻ എന്നിവയാണ് പട്ടികയില്‍ അഫ്ഗാന് തൊട്ടുമുകളിലുള്ള മറ്റ് രാജ്യങ്ങള്‍. 163 രാജ്യങ്ങളുടെ പട്ടികയില്‍ 126ാം താണ് ഇന്ത്യയുടെ സ്ഥാനം. 146ാം സ്ഥാനത്താണ് പാകിസ്ഥാൻ. ആദ്യ പത്തില്‍ രണ്ട് ഏഷ്യൻ രാജ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളാണ് സമാധാനത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്നിലുള്ളത്.

ഓസ്‌ട്രേലിയയിലെ സിഡ്നി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇക്കണോമിക്സ് ആൻഡ് പീസ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ലോക സമാധാന സൂചികയിലാണ് യൂറോപ്യൻ രാജ്യമായഐസ്‌ലൻഡ് ഒന്നാം സ്ഥാനം നേടിയത്.

1. ഐസ്‌ലൻഡ്

2. ഡെൻമാര്‍ക്ക്

3. അയര്‍ലൻഡ്

4. ന്യൂസിലൻഡ്

5. ഓസ്ട്രിയ

6. സിംഗപ്പൂര്‍

7. പോര്‍ച്ചുഗല്‍

8. സ്ലോവേനിയ

9. ജപ്പാൻ

10. സ്വിറ്റ്‌സര്‍ലൻഡ്

Related Articles

Back to top button