KeralaLatest

സത്യപ്രതിജ്ഞ ചടങ്ങ് വീടുകളില്‍ ആഘോഷമാക്കി മാറ്റണം; എ വിജയരാഘവന്‍

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ്‌ ഇതെന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷേ കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ.

പുതുയുഗ പിറവിക്ക്‌ തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ്‌ മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച്‌ കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ്‌ പ്രവര്‍ത്തകരും മറ്റ്‌ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button