IndiaLatest

ഗ്യാസ് ബുക്കിങ് വാട്സാപ്പ് മെസേജിലൂടെ നടത്താം

“Manju”

ഇന്ത്യന്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നുകൊണ്ടിരുന്നു എന്നതിന്റെ പുതിയ ഒരു തെളിവുതന്നെയാണ് ഇപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്സ് ആപ്പ് വഴിയും ബുക്കിംഗ് നടത്തുവാന്‍ സാധിക്കുന്നു എന്നത് .ഇപ്പോള്‍ Indane ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഒരു മെസേജിലൂടെ ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് ചെയ്യാവുന്നതാണ് .
എന്നാല്‍ ഇത്തരത്തില്‍ വാട്ട്സ് ആപ്പ് വഴി ബുക്കിംഗ് രെജിസ്റ്റര്‍ നമ്പര്‍ വഴി മാത്രമേ നടത്തുവാന്‍ സാധിക്കുകയുള്ളു.അതിന്നായി ആദ്യം തന്നെ 7588888824 എന്ന നമ്പര്‍ ഉപഭോക്താക്കളുടെ സ്മാര്‍ട്ട് ഫോണുകളില്‍ സേവ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ രജിസ്റ്റര്‍ നമ്പറില്‍ നിന്നും ഈ നമ്പറിലേക്ക് REFILL എന്ന് ടൈപ്പ് ചെയ്യുക .
ഇത്തരത്തില്‍ REFILL എന്ന ടൈപ്പ് ചെയ്തു അയച്ചു കഴിഞ്ഞതിനു ശേഷം നിങ്ങള്‍ക്ക് തിരികെ അത് ഉറപ്പിച്ചുകൊണ്ടുള്ള മെസേജ് ലഭിക്കുന്നതാണ് . ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് നടത്താവുന്നതാണ് .പ്രതേകം ശ്രദ്ധിക്കുക നിങ്ങളുടെ രജിസ്റ്റര്‍ നമ്ബറില്‍ നിന്നും മാത്രമാണ് മെസേജ് അയക്കേണ്ടത് .

Related Articles

Back to top button