KeralaLatestThiruvananthapuram

രോഗികളെ ദുരിതത്തിലാക്കരുത്’ : സമരം തുടരുന്ന ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം : പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമരം തുടരുന്ന ഡോക്ടര്‍മാരോട് രോഗികളെ ദുരിതത്തിലാക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്​‍. ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല.

Related Articles

Back to top button