InternationalLatest

വിമാന യാത്രികര്‍ ഫോണ്‍ നമ്പറും ഇ-മെയിലും നല്‍കണം: എയര്‍ ഇന്ത്യ

“Manju”

അബുദാബി: യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രികര്‍ക്ക് ലോക്കല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ. പിഎന്‍ആര്‍ നമ്പറിനൊപ്പം ഇനി ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കണമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റില്‍ പോകുന്നവര്‍ ഇന്ത്യയില്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ നല്‍കാത്തത് പ്രയാസമുണ്ടാക്കുന്നതായുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു വരുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഇവിടെയുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പര്‍കൂടി നല്‍കേണ്ട‍താണെന്നും നിര്‍ദ്ദേശമുണ്ട്.

ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ ഇവിടത്തെയും നാട്ടിലെയും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നിര്‍ബന്ധമായും പിഎന്‍ആര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പു വരുത്തണം. ഏജന്‍സികള്‍ പലപ്പോഴും നാട്ടിലെ നമ്പര്‍ കൊടുക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ വിമാന കമ്പനികള്‍ നേരിടുന്നുണ്ട്. നമ്പറില്ലാത്തതിനാല്‍ അപ്രതീക്ഷിത നിയന്ത്രണങ്ങളും വിമാനം വൈകുന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങളും യാത്രക്കാരുമായി പങ്കുവയ്ക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം.

Related Articles

Back to top button