KeralaLatest

തെരഞ്ഞെടുപ്പ് ജോലിക്കെത്താത്തവര്‍ക്കെതിരെ നടപടി

“Manju”

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ട് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി അരംഭിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു.

ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പെടെ കളക്ടറേറ്റില്‍ നിന്ന് ഫോണ്‍ മുഖാന്തിരമോ നേരിട്ടോ ഉത്തരവ് ലഭിച്ചിട്ടുള്ളവരും പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവരും കര്‍ശനമായും പരിശീലന പരിപാടിയിലും തെരഞ്ഞെടുപ്പ് ജോലിക്കും ഹാജരാകണം.

അലംഭാവം കാട്ടുന്നവരെ ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജില്ല പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പരിശീലന കേന്ദ്രങ്ങളിലെയും ഹാജര്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button