IndiaLatest

ഇഷ്ടഭക്ഷണം ആരാധകര്‍ക്കായി പരിചയപ്പെടുത്തി സച്ചിന്‍

“Manju”

മുംബൈ: തന്റെ ഇഷ്ടഭക്ഷണം ആരാധകര്‍ക്കായി പങ്കുവച്ച്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ അദ്ദേഹം ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.
മഹാരാഷ്‌ട്രയുടെ പരമ്ബരാഗത വിഭവങ്ങളിലൊന്നായ മിസല്‍ പാവ് കഴിക്കുന്നതിന്റെ വീഡിയോയാണ് സച്ചിന്‍ ഇക്കുറി ട്വീറ്റ് ചെയ്തിരിക്കുന്നത്. സീഫുഡുകളോടും മഹാരാഷ്‌ട്രയുടെ തനത് വിഭവങ്ങളോട് തനിക്ക് അല്‍പ്പം ഇഷ്ടക്കൂടുതലുണ്ടെന്ന് സച്ചിനും പല കുറി വ്യക്തമാക്കിയിട്ടുണ്ട്. ഞായറോ തിങ്കളോ ആകട്ടെ, മിസല്‍ പാവ് ഏത് ദിവസവും ഏത് സമയവും കഴിക്കാന്‍ തയ്യാറാണെന്ന് സച്ചിന്‍ പറയുന്നു. ” മഹാരാഷ്‌ട്രയുടെ മിസല്‍ പാവ് ഒന്നാം നമ്ബര്‍ വിഭവമാണ്. മിസല്‍ പാവ് കഴിക്കുമ്ബോള്‍ ബര്‍മീസ് വിഭവമായ ഖൗ സ്യൂയിയാണ് ഓര്‍മ്മ വരുന്നതെന്നും’ സച്ചിന്‍ പറയുന്നു.

സച്ചിന്‍ പറയുന്നത് പോലെ പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ രാത്രിഭക്ഷണമായോ കഴിക്കാവുന്ന ഒന്നാണ് മിസല്‍ പാവ്. പാകം ചെയ്ത പയറുവര്‍ഗ്ഗങ്ങള്‍, തക്കാളി, സവാള, മസാലക്കൂട്ടുകള്‍ തുടങ്ങിയ ചേര്‍ത്താണ് മിസല്‍പാവ് തയ്യാറാക്കുന്നത്. മിസല്‍പാവ് വിളമ്ബുന്ന നേരത്ത് മിക്‌സഡ് ഫര്‍സാന്‍ കൂടി ചേര്‍ത്താണ് വിളമ്ബുന്നത്. ചൂടാക്കിയ പാവിന്റെ ഇത് കഴിക്കാം. മിസലിന് മുകളിലേക്ക് നാരങ്ങാനീര് കൂടി പിഴിഞ്ഞാണ് സച്ചിന്‍ കഴിക്കുന്നത്.

Related Articles

Back to top button