IndiaLatest

ടെലഗ്രാം വഴി 16 കാരിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്ക് മെയിലിംഗ്, പ്രതി അറസ്റ്റില്‍

“Manju”

കാസര്‍കോട്: ടെലഗ്രാം വഴി പരിചയപ്പെട്ട 16 കാരിയുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.
മൂന്ന് മാസം മുന്‍പ് സംഭവം നടന്നുവെന്നാണ് പരാതി. കാസര്‍കോട് ഡിവൈഎസ്‌പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം വനിതാ ഇന്‍സ്പെക്ടര്‍ സി ഭാനുമതിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മൈസൂറില്‍ നിന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. 10 ലക്ഷം ഇല്ല തല്‍കാലം 50000 രൂപ തരാമെന്നും ഒരു സുഹൃത്തു വഴി അവിടെ എത്തിക്കാമെന്ന് പ്രതിയെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പണത്തിനായി കാത്തിരുന്ന പ്രതിയെ പൊലീസ് കര്‍ണാടകയില്‍ എത്തി കയ്യോടെ പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസുകാരായ ഗോകുല്‍ സുബാഷ് ഹരിപ്രസാദ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങളായി ഉണ്ടായിരുന്നത്. യുവാവിനെതിരെ ഐ പി ആക്‌ട് പ്രകാരം 66 പി ഇ പോക്‌സോ ആക്‌ട് പ്രകാരം 11, 12 വകുപ്പുകളും ചുമത്തി.

Related Articles

Back to top button