KottayamLatest

കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

“Manju”

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്‌ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്‌ച‌ പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരം അറിയിച്ചു. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button