KeralaLatest

വന്യമൃഗങ്ങള്‍ക്ക് ‘കെണി’ ഒരുങ്ങുന്നു.

“Manju”

തിരുവനന്തപുരം: നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് വനം വകുപ്പ് ‘കെണി’യൊരുക്കുന്നു.
കെണി ഇങ്ങനെ:
• കാട്ടുപന്നികളെ കൂടുകള്‍ വച്ച്‌ പിടി കൂടി കടുവ സാന്നിദ്ധ്യമുള്ള വനങ്ങളില്‍ വിടും. കടുവകള്‍ക്ക് ഇരയും ലഭിക്കും.
• പന്നികളെ തടയാന്‍ വേലി. ഓടിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കള്‍.
• ആനകള്‍ അതിക്രമിച്ചെത്തുന്നത് തടയാന്‍ കിടങ്ങുകളും സൗരോര്‍ജ വേലികളും തൂക്കിയിടാവുന്ന സോളാര്‍ വേലികളും
• ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാന്‍ സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകള്‍
• സാന്നിദ്ധ്യം കണ്ടെത്താനും ശബ്ദമുണ്ടാക്കി ആനകളെ തുരത്താനും ഡ്രോണ്‍. പ്രശ്നക്കാരായ മൃഗങ്ങള്‍ക്ക് റേഡിയോ കോളര്‍
• ശല്യക്കാരായ കുരങ്ങുകളെ പിടികൂടി മങ്കി ഷെല്‍ട്ടറുകളിലാക്കും
• വൈദഗ്ദ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ‘കോണ്‍ഫ്ളിക്‌ട് മാനേജ്‌മെന്റ് ടീമുകള്‍’
നഷ്ടപരിഹാരം
വന്യജീവി ആക്രമണത്തില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം. വനത്തിന് പുറത്തുവച്ച്‌ പാമ്പുകടിയേറ്റ് മരിച്ചാല്‍ 2 ലക്ഷം. പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ഒരു ലക്ഷവും സ്ഥായിയായ അംഗവൈകല്യത്തിന് 2 ലക്ഷവും.

Related Articles

Back to top button