IndiaLatest

കേരളത്തിന് ആവശ്യമായ വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ഡല്‍ഹി ; കേരളത്തിന് ആവശ്യമായ വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്ന കേരളത്തെ അഭിനന്ദിക്കാനും മന്ത്രി തയ്യാറായി. വാക്സിനേഷന്റെ വേഗത കണക്കിലെടുത്ത് മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിഞ്ഞു. ടെസ്റ്റ് വ്യാപകമാക്കിയതും, രോഗലക്ഷണങ്ങള്‍ ഉള്ളവരെ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതുമാണ് ഉയര്‍ന്ന നിരക്കിന് കാരണമെന്ന് കേരള എംപിമാര്‍ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button