IndiaLatest

വിവിഐപി യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് വ്യോമസേന

“Manju”

വി.വി.ഐപി വിമാന യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് വ്യോമസേന മേധാവി. തമിഴ്നാട്ടിലുണ്ടായ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുക. അപകടത്തിന്റ കാരണം അന്വേഷണ സംഘം പരിശോധിക്കുകയാണ്. അന്വേഷണം സത്യസന്ധമായിരിക്കുമെന്നും വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു ഹെലിക്കോപ്റ്റര്‍ ദുരന്തം. അപകടത്തില്‍ സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ബുധനാഴ്ച യാണ് വീരമൃത്യു വരിച്ചത്.

Related Articles

Check Also
Close
  • …..
Back to top button