IndiaLatest

പഴയ വാഹനങ്ങളും ബി.എച്ച്‌ സീരീസിലേക്ക് മാറ്റാം

“Manju”

ഡല്‍ഹി: വാഹന രജിസ്ട്രേഷനായി അവതരിപ്പിച്ച ഭാരത് സീരീസ് (ബിഎച്ച്‌ രജിസ്ട്രേഷന്‍) കൂടുതല്‍ ഉദാരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ബിഎച്ച്‌ ലഭ്യമായിരുന്നത്. ഇനി മുതല്‍ പഴയ വാഹനങ്ങള്‍ക്കും ബിഎച്ച്‌ സീരീസിലേക്ക് മാറാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 14നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രം ബിഎച്ച്‌ രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന നിബന്ധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ നിര്‍ദ്ദേശം അനുസരിച്ച്‌ ബിഎച്ച്‌ സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്കും കൈമാറാം.

ബിഎച്ച്‌ രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അതേസമയം പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച്‌ ബിഎച്ച്‌ രജിസ്ട്രേഷന്‍ നേടാം.

Related Articles

Back to top button