KeralaLatest

ഇളമണ്ണൂര്‍ സെന്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച് നവതിയില്‍

“Manju”

അടൂര്‍ : കടമ്പനാട് ഭദ്രാസനത്തിന് കീഴിലുള്ള അടൂര്‍ ഇളമണ്ണൂര്‍ സെന്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച് നവതിയില്‍. ഇന്ന് (ഡിസംബര്‍ 17 ന്) നടന്ന നവതി ആഘോഷ സമ്മേളനത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ.സഖറിയാസ് മാ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണം ആന്റോ ആൻ്റണി എംപി. നിര്‍വ്വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. ഇടവക ഡയറി പ്രകാശനം ചെയ്തു. സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി റവ. ഫാ. മാത്യൂസ് പ്ലാവിളയില്‍, പത്താനാപുരം താബോര്‍ ദയറ സുപ്പീരിയര്‍ റവ. യൗനാന്‍ ശാമുവല്‍ റമ്പാന്‍, മാരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ഫാ. തോമസ് മാത്യു, മുന്‍ വികാരി റവ. ഫാ.ഡോ.മാത്യു വര്‍ഗീസ്, ഇളമണ്ണൂര്‍ സെന്റ് ജോസഫ് മലങ്കര കാത്തോലിക്ക പള്ളി വികാരി റവ.ഫാദര്‍ തോമസ് കൊച്ചുവട്ടോത്തറ, സഭ മാനേജിംഗ് കമ്മിറ്റിയംഗം ജോണ്‍ സഖറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നവതി സമ്മേളനത്തിന് റവ. ഫാ. വൈ. മാത്യൂസ് സ്വാഗതവും റവ. ഫാ.ഡോ.മിഖായേല്‍ സഖറിയ നന്ദിയും രേഖപ്പെടുത്തി. 1933 ലാണ് പത്തനാപുരം മൗണ്ട് ദയറ സ്ഥാപകന്‍ തോമാ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ഇളമണ്ണൂരില്‍ ദേവാലയം സ്ഥാപിച്ചത്. മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയടെ നവതി ആഘോഷവും പള്ളി പെരുന്നാളും ഡിസംബര്‍ 9 ന് ആരംഭിച്ച് 21 ന് സമാപിക്കും.

Related Articles

Back to top button