KeralaKozhikodeLatest

പ്ലാൻ ഫണ്ട്: കോൺഗ്രസ്സ് ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തി

“Manju”

വി.എം.സുരേഷ്കുമാർ

വടകര : പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കുറ്റ്യാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം കെ വി ജമീല അധ്യക്ഷത വഹിച്ചു. എ ടി ഗീത, കെ പി ശ്രീനിജ, കേളോത്ത് ആയിഷ,എസ് ജെ സജീവ് കുമാർ, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ, പി പി ദിനേശൻ, എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, രവി നമ്പിയേലത്ത്,
കിണറ്റും കണ്ടിഅമ്മത്, സി എച്ച് മൊയ്തു, ടി എം നൗഷാദ്, കേളോത്ത് റഷീദ്, പി സുബൈർ, പി പി ശശികുമാർ ,കണ്ണിപ്പൊയിൽ മുഹമ്മദലി,
എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button