IndiaLatest

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം

“Manju”

ഏഷ്യന്‍ ഗെയിംസിന്റെ 19ാം പതിപ്പിന് ചൈനയിലെ ഹാങ്ചോയില്‍ ഇന്ന് ഔദ്യോഗിക തുടക്കമാകും. 40 കായിക വിഭാഗങ്ങളിലായി 481 മല്‍സര ഇനങ്ങളാണുള്ളത്. ഇന്ത്യന്‍ സമയം വൈകീട്ട് അ​ഞ്ചര മുതല്‍ ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹാങ്ചോയിലെ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ചൈനീസ് പ്രധാനമന്ത്രി ഷീ ചിന്‍ പിങ്ങ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

45 രാജ്യങ്ങളില്‍ നിന്നുള്ള 12, 417 കായികതാരങ്ങളാണ് വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. 44 വേദികളാണുളളത്. വിവിധ ഇനങ്ങളിലായി 655 ഇന്ത്യന്‍ കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ജക്കാര്‍ത്തയില്‍ നടന്ന് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്.

Related Articles

Back to top button