IndiaLatest

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

“Manju”

ഡല്‍ഹി ;രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്ത് നിലവില്‍ ഒമിക്രോണ്‍ കേസുകള്‍ 230 കടന്നു. 90 ല്‍ അധികം പേര്‍ രോഗമുക്തരായി. 65 കേസുകളുമായി മഹാരാഷ്ട്രയും 57 കേസുകളുമായി ഡല്‍ഹിയുമാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 1201 ഉം ദില്ലിയില്‍ 125 ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലിയില്‍ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കൂട്ടംകൂടുന്നത് സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. രോഗബാധ രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ല മജിസ്‌ട്രേറ്റു മാര്‍ക്ക് ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button