IndiaLatest

കോളര്‍ ട്യൂണില്‍ നിന്ന് ബച്ചന്റെ ഉപദേശം ഒഴിവാക്കാന്‍ ഹര്‍ജി

“Manju”

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ കോവിഡ് ബോധവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് കോടതിയില്‍ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ നടന്‍ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കോവിഡ് ബാധിച്ചതിന് പുറമെ താരം പരസ്യത്തിന് പണം വാങ്ങിയതും ഹര്‍ജിയില്‍ എടുത്തു പറയുന്നുണ്ട്. ഇത്തരം പരസ്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ബച്ചന് പണം നല്‍കുന്നുണ്ട്. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ സൗജന്യ സേവനത്തിന് തയാറായി നില്‍ക്കുമ്ബോള്‍ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.
രാജ്യ സേവനത്തിലും, സാമൂഹ്യ സേവനത്തിലും നല്ലൊരു ചരിത്രം അമിതാഭ് ബച്ചനില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിക്കാരന്റെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതില്‍ വാദം ജനുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ജൂലൈയിലാണ് അമിതാഭ് ബച്ചനും കുടുംബവും കോവിഡ് ബാധിതനാകുന്നത്. മകനും നടനുമായ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവരും പോസിറ്റീവായി.

Related Articles

Back to top button