Uncategorized

എസ്.പി സി ജില്ലാ തല ക്വിസ് മത്സര വിജയികള്‍ക്ക് ഉപഹാരം നൽകി

“Manju”

വെഞ്ഞാറമൂട്  ; കേരള പോലീസ് അക്കാദമിയിൽ നടന്ന എസ്.പി സി ജില്ലാ തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂളിലെ ഡി.പി ശ്രേയസ് , ദേവനന്ദ, എൻ.അഷ്റഫുൽ ഹൽക്ക് എന്നിവരെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു സ്കൂളിലെത്തി ഉപഹാരം നൽകി ആദരിച്ചു. പുരസ്കാരം നേടിയ സ്കൂളിന് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു.

വെഞ്ഞാറമൂട് സി.ഐ സൈജുനാഥ്, എസ്.ഐമാരായ അമർസിങ് നായകം, എസ്. ശ്യാമകുമാരി ജനമൈത്രി പോലീസ് കോർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് സ്കൂൾ എച്ച്. എം ഡോ: ശ്രീജ, പ്രിൻസിപ്പൽ എസ്.ബിന്ദു. എസ്.പി.സി ഇൻ ചാർജ് വിജിത എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button