LatestThiruvananthapuram

സര്‍ഗ്ഗകൈരളി രജതജൂബിലി ആഘോഷം ആരംഭിച്ചു.

മൂന്ന് നിര്‍ദ്ധനയുവതികളുടെ സമൂഹവിവാഹം നടന്നു

“Manju”

പോത്തന്‍കോട് : കോലിയക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ഗ്ഗകൈരളി യുവജനസംഘടനയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ 24, 25 , 26 തീയതികളിലായി നടക്കുന്ന രജതജൂബിലിയുടെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ രാവിലെ 11.00 മണിക്ക് സര്‍ഗ്ഗകൈരളി നഗറില്‍ നിര്‍വ്വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൂന്ന് നിര്‍ദ്ധന യുവതികളുടെ വിവാഹത്തിനും മന്ത്രി സാക്ഷ്യം വഹിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. വി.കെ. പ്രശാന്ത് എം.എല്‍.. മുഖ്യാതിഥിയായിരുന്നു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ്. ഷാജി, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് എം.ഡി. ഡോ.കെ.കെ.. മനോജന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍, പോത്തന്‍കോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്യാം കെ., ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ബാലമുരളി, സി.പി..(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.. സലീം, ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാകുമാരി, മാണിക്കല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സജീവ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ശ്രീവത്സന്‍, കള്ളിക്കാട് വാര്‍ഡ് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, കോലിയക്കോട് വാര്‍ഡ് മെമ്പര്‍ എല്‍ സിന്ധു, കരിയര്‍ ഗൈഡന്‍സ് ആറ്റിങ്ങല്‍ പ്രതിനിധി ബി.തുളസീധരന്‍ നായര്‍, ആരോ പി.വി.സി.പൈപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ്. അനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സര്‍ഗ്ഗകൈരളി സെക്രട്ടറി ജി.മോഹനന്‍ സ്വാഗതവും, പ്രസിഡന്റ് കെ.മധു നന്ദിയും രേഖപ്പെടുത്തി.

വൈകിട്ട് ഏഴ് മണിമുതല്‍ രഞ്ജിത്ത് നയിക്കുന്ന വയലിന്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും. 25 ന് സര്‍ഗ്ഗകൈരളിയും ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 10 മണിമുതല്‍ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരം. സമാപന ദിവസമായ 26 ന് നടക്കുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. അടൂര്‍ പ്രകാശ് എം.പി., തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍, ഡി.വൈ.എഫ്.. അഖിലേന്ത്യ പ്രസിഡന്റ് എ.. റഹീം തുടങ്ങിയ വിവിധ രാഷ്ട്രീയ, സാമൂഹീക കലാരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 9 മണിക്ക് നാഗര്‍ കോവില്‍ നൈറ്റ് ബോര്‍ഡ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

Related Articles

Back to top button