IndiaLatest

ഝാന്‍സി റെയില്‍വേ സ്​റ്റേഷന്‍ ഇനി ‘വീരാംഗന ലക്ഷ്മിഭായി’ സ്​റ്റേഷന്‍

“Manju”

ലഖ്​നോ: ഝാന്‍സി റെയില്‍വേ സ്​റ്റേഷന്‍റെ​ പേരുമാറ്റി യോഗി ​ സര്‍ക്കാര്‍. വീരാംഗന ലക്ഷ്മിഭായി റെയില്‍വേ സ്​റ്റേഷന്‍ എന്നായിരിക്കും ഝാന്‍സി റെയില്‍വേ സ്​റ്റേഷന്‍റെ പുതിയ പേര്​. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ തന്നെയാണ്​ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പേരുമാറ്റം അറിയിച്ചത്​.

യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം റെയില്‍വേ സ്​റ്റേഷന്‍റെ പേരുമാറ്റാനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിച്ചതായി ​ ​നോര്‍ത്ത്​ സെന്‍റട്രല്‍ റെയില്‍വേ പി.ആര്‍.ഒ ശിവം ശര്‍മ്മ അറിയിച്ചു. റെയില്‍വേ സ്​റ്റേഷന്‍റെ പേരുമാറ്റത്തിന്​ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ്​ ഇതിനുള്ള നടപടികള്‍ക്ക്​ റെയില്‍വേ തുടക്കം കുറിച്ചത്​.

അതെ സമയം നേരത്തെ മുഗള്‍സരായ്​ റെയില്‍വേ സ്​റ്റേഷന്‍റെ പേര്​ ദീന്‍ ദയാല്‍ ഉപാധ്യായ ജംക്ഷന്‍ എന്നാക്കി മാറ്റിയിരുന്നു. ഫൈസബാദ്​ റെയില്‍വേ റെയില്‍വേ സ്​റ്റേഷന്‍റെ പേര്​ അയോധ്യ കാന്‍റ്​ എന്നും ഫൈസബാദ്​, അലഹബാദ്​ നഗരങ്ങളുടെ പേരുകള്‍ അയോധ്യ, പ്രയാഗ്​രാജ്​ എന്നാക്കിയും മാറ്റിയിരുന്നു.

Related Articles

Back to top button