IndiaKeralaLatest

ഹ്യൂമന്‍ അനാട്ടമിയില്‍ ദേശീയതല ക്വിസ് മത്സരം

“Manju”
ക്വിസ് ഹാള്‍ നമ്പര്‍ 2 ല്‍ നിന്നുള്ള ദൃശ്യം

പോത്തന്‍കോട് : കന്യാകുമാരി ആയുഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഹ്യൂമന്‍ അനാട്ടമിയില്‍ ദേശീയതല ക്വിസ് മത്സരം നടന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനാട്ടമി വിഷയത്തെ സംബന്ധിച്ച അറിവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ് ആരോഗ്യമേഖലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇന്നേ ദിവസം ക്വിസ് മത്സരം സംഘടിപ്പിച്ചത്. സിദ്ധ കോളേജിൽ നടന്ന മത്സരത്തിൽ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അനാട്ടമി ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസര്‍ ഡോ.ജി.മോഹനാംബിഗൈ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വനിത. എം എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ജനുവരി 15 ന് നാഗര്‍കോവിലില്‍ ആയുഷ് ഹെൽത്ത് മേളയിൽ വെച്ച് നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. അതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് ഫൈനൽ റൗണ്ടിലേക്ക് മത്സരിക്കാം. മികച്ച സ്കോർ നേടുന്ന മൂന്ന് പേർക്ക് ക്യാഷ് അവാർഡും മൊമൻ്റോയും നൽകും. കോളേജ് തല മത്സരത്തിലെ വിജയികൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ആയുഷ് ക്ലബ്ബ് കോർഡിനേറ്റർ ഡോ.ആർ .ജെ.ബിവിൻ അറിയിച്ചു.

Related Articles

Check Also
Close
Back to top button