KeralaLatest

ഏഷ്യനെറ്റ് സ്മൃതിസന്ധ്യപുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയ്ക്ക്

“Manju”

തിരുവനന്തപുരം : ഏഷ്യനെറ്റ് സ്മൃതിസന്ധ്യയും സാമൂഹ്യസേവന പുരസ്കാരവും എക്സലൻസ് അവാർഡും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് ലഭിച്ചു. ഇന്നലെ വൈകിട്ട് 6 മണിക്ക് ടാജ് വിവാന്തയിൽ നടന്ന ചടങ്ങിൽവെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം സമ്മാനിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയും അവാർഡ് ജേതാവുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കുവേണ്ടി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി അവാർഡ് ഏറ്റുവാങ്ങി. ഏഷ്യനെറ്റ് സി.എം.ഡി & സി.ഇ.ഒ. മൂർത്തി ചക്ക്വാത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള റെജി മെജിമെറ്റ് ഹെഡ് കേണൽ മുരളി ശേഖർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button