HealthLatest

കാല്‍പ്പാദം വിണ്ടുകീറാറുണ്ടോ ? പരിഹാരമുണ്ട്

“Manju”

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ട് കീറല്‍. കാലാവസ്ഥ മാറുന്നതനുസരിച്ചാണ് ഈ പ്രശ്‍നം കൂടുതലും ഉണ്ടാവാറ്.
ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉപയോ​ഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ആഴ്ചയില്‍ രണ്ട് തവണ കാല്‍പാദം നാരങ്ങ നീര് ഉപയോ​ഗിച്ച്‌ മസാജ് ചെയ്യുക. പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.
കാല്‍ നല്ലത് പോലെ കഴുകി ഉണക്കുക. ശേഷം ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്സ് ചെയ്ത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച്‌ പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച്‌ ഉരച്ച്‌ കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

Related Articles

Back to top button